 
പത്തനാപുരം: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ അസംഘടിത തൊഴിലാളി കോൺഗ്രസ് പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടാഴി പോസ്റ്റ് ഓഫീസ് പടിക്കൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. ജില്ലാ വൈസ് ചെയർമാൻ ആർ. വിജയരാജൻപിള്ള ഉദ്ഘാടനം ചെയ്തു. ബിജി നാസർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജെ.എം. ഷൈജു, ലാലു മോൻ, കെ.എസ്.യു നേതാവ് യദുകൃഷ്ണൻ, ജോബിൻ, അബ്ദുള്ള, സുരേഷ് കുമാർ, വാർഡ് മെമ്പർ ജോസഫ് ജോൺ, വിലാസ്, അലൻ, എന്നിവർ സംസാരിച്ചു. അജിത്ത് പട്ടാഴി സ്വാഗതവും ഷെറിൻ നന്ദിയും പറഞ്ഞു.