ഓച്ചിറ: സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കൃഷി ചെയ്യുന്നതിന് തരിശുഭൂമി വിട്ടുനൽകിയവരെ തഴവ ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ് കൈരളി കുടുംബശ്രീയുടെ നേതൃത്വത്തിൽ ആദരിച്ചു. തയ്യിൽ ലക്ഷ്മിക്കുട്ടി ടീച്ചർ, വാണിയത്ത് റോസമ്മ ജോൺ എന്നിവരെയാണ് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീലത ആദരിച്ചത്. ഗ്രാമപഞ്ചായത്തംഗം തഴവ ബിജു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ബിജു പാഞ്ചജന്യം, പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രൻ, സി.ഡി.എസ് അംഗം ഷാഹിദ, എ.ഡി.എസ് പ്രസിഡന്റ് ലത, യൂണിറ്റ് അംഗങ്ങളായ രേഖ, ഗീത, ശോഭ എന്നിവർ സംസാരിച്ചു.