കരുനാഗപ്പള്ളി: കേരള യൂത്ത് പ്രമോഷൻ കൗൺസിന്റെ നമുക്കുവേണ്ടി മണ്ണിനുവേണ്ടി കാമ്പയിനിന്റെ ഭാഗമായി കാവ് സംരക്ഷണ പ്രവർത്തനങ്ങൾക്ക് കരുനാഗപ്പള്ളിയിൽ തുടക്കമായി. ആദ്യഘട്ടത്തിൽ അപൂർവമായ വൃക്ഷത്തൈകൾ, ഔഷധസസ്യങ്ങൾ എന്നിവ വച്ചു പിടിപ്പിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. . പരിപാടിയുടെ ഉദ്ഘാടനം ചലച്ചിത്ര താരം വിനുമോഹൻ നിർവഹിച്ചു.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജി. മഞ്ജുകുട്ടൻ, ബെറ്റ്‌സൺ വർഗീസ്, ശോഭനദാസ്, ഗോപൻ ജി. ചക്കാലയിൽ, സനീഷ് സച്ചു, ആദിത്യ സന്തോഷ്, അനുശ്രീ, അജ്മൽ, സുമയ്യാ സലാം, ഡോ. സമന്ത്, എന്നിവർ നേതൃത്വം നൽകി. സബർമതി ഗ്രന്ഥശാല, സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.