കൊല്ലം: കെ.പി.സി.സി വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ അഡ്വ. ടി. ശരത്ചന്ദ്രപ്രസാദിന്റെ ജ്യേഷ്ഠ സഹോദരൻ പുന്നത്തല സൗത്ത് ലക്ഷ്മി വിലാസത്തിൽ ടി. ശിവപ്രസാദൻ (70) നിര്യാതനായി. ദീർഘകാലം കൊല്ലത്ത് വൈദ്യുതി ബോർഡ് ഡെപ്യൂട്ടി ചീഫ് എൻജിനിയറായിരുന്നു. ഭാര്യ: ഗീത. മക്കൾ: സംഗീത, സേതുലക്ഷ്മി, സവിത. മരുമകൻ: ബ്രിജേഷ്. ചെറുമക്കൾ: ഗീതുലക്ഷ്മി, കൃഷ്ണപ്രസാദ്, കൃഷ്ണപ്രിയ. മറ്റു സഹോദരങ്ങൾ: പരേതനായ ടി. രാജേന്ദ്രപ്രസാദ്, പി. പ്രസന്നകുമാരി, പരേതനായ ടി. ജയചന്ദ്രപ്രസാദ്, പി. പ്രമീള കുമാരി. മരണാനന്തര ചടങ്ങുകൾ 17ന് രാവിലെ 8ന്.