photo
തെർമൽ സ്കാനർ തഴവ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദിന് കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷ് കൈമാറുന്നു

കരുനാഗപ്പള്ളി: യൂത്ത് കോൺഗ്രസ്‌ തഴവ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തഴവ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് തെർമൽ സ്കാനറും മാസ്കുകളും കൈമാറി. കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ആർ. മഹേഷിൽ നിന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ജാസ്മിൻ റിഷാദ് സാധനങ്ങൾ ഏറ്റുവാങ്ങി. യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ബിലാൽ അദ്ധ്യക്ഷത വഹിച്ചു.

എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. ശർമിള, കോൺഗ്രസ്‌ തഴവ മണ്ഡലം പ്രസിഡന്റ്‌ ചക്കാലത്തറ മണിലാൽ, ഓച്ചിറ ബ്ളോക്ക് പഞ്ചായത്ത്‌ മെമ്പർ ബിജു പാഞ്ചജന്യം, തഴവ പഞ്ചായത്ത്‌ കോൺഗ്രസ്‌ പാർലമെന്ററി പാർട്ടി നേതാവ് പാവുമ്പ സുനിൽ, പഞ്ചായത്ത്‌ മെമ്പർ തഴവ ബിജു, ഹെൽത്ത്‌ ഇൻസ്‌പെക്ടർ പ്രദീപ്‌ വാര്യത്ത്, ഖലീലുദീൻ പൂയപ്പള്ളി, ഡോ.നിഷാന, തുടങ്ങിയവർ പങ്കെടുത്തു.