roa
പുനലൂർ പേപ്പർമിൽ-കാര്യറ റോഡിലെ പഴയ ലെവൽക്രോസിനോട് ചേർന്ന് മതിൽ നിർമ്മാണം ആരംഭിച്ചപ്പോൾ

പുനലൂർ: പുനലൂർ പേപ്പർമിൽ -കാര്യറ റോഡിന്റെ മദ്ധ്യഭാഗത്ത് കൂടി കടന്ന് പോകുന്ന പുനലൂർ- തിരുനെൽവേലി റെയിൽവേ ട്രാക്ക് സംരക്ഷിക്കാൻ മതിൽ നിർമ്മാണം ആരംഭിച്ചു. പാതയിലെ പഴയ ലെവൽക്രോസിനോട് ചേർന്ന രണ്ട് ഭാഗങ്ങളിലാണ് മതിൽ കെട്ടി ട്രാക്ക് സംരക്ഷിക്കുന്നത്. ഇന്നലെ രാവിലെയാണ് നിർമ്മാണം ആരംഭിച്ചത്.

പുനലൂരിൽ നിന്ന് പേപ്പർമിൽ വഴി കാര്യറയിലേക്ക് ബസുകൾ ഉൾപ്പെടെയുളള വാഹനങ്ങൾ സർവീസ് നടത്തിയിരുന്ന പാതയാണ് മതിൽകെട്ടി അടയ്ക്കുന്നത്. ഇത് കണക്കിലെടുത്ത് ഇന്നലെ മുതൽ വാഹനങ്ങൾ സമീപത്ത് നിർമ്മാണം പൂർത്തിയാക്കിയ അടിപ്പാത വഴി കടന്ന് പോകാൻ തുടങ്ങി. എന്നാൽ കാൽനട യാത്രികരെ പുതിയ പരിഷ്കാരം ദുരിതത്തിലാക്കും. പകൽ പോലും ഇരുട്ട് തോന്നിക്കുന്ന ഇതുവഴി സഞ്ചരിക്കാൻ എല്ലാവരും ഭയപ്പെടുകയാണ്.