കൊല്ലം: കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിലനിന്നിരുന്ന കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. അഞ്ചൽ, ഏരൂർ, കടയ്‌ക്കൽ പഞ്ചായത്തുകളിലെ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ പഞ്ചായത്തുകളിലെ ഹോട്ട് സ്‌പോട്ട് നിയന്ത്രണങ്ങളിൽ നിന്ന് തെന്മല പഞ്ചായത്തിനെ പൂർണമായും നീക്കി.
ആര്യങ്കാവ് പഞ്ചായത്തിലെ നിയന്ത്രണങ്ങൾ തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന വാർഡുകളിൽ മാത്രമായി ചുരുക്കി. കല്ലുവാതുക്കൽ പഞ്ചായത്തിലെ 20 മുതൽ 23 വരെയുള്ള വാർഡുകൾ, പന്മന പഞ്ചായത്തിലെ 10, 11 വാർഡുകൾ, പുനലൂർ മുനിസിപ്പാലിറ്റിയിലെ 12ാം വാർഡ്, ആദിച്ചനല്ലൂർ പഞ്ചായത്തിലെ 15, 17 വാർഡുകൾ, കൊല്ലം കോർപ്പറേഷനിലെ 34 മുതൽ 41 വരെയുള്ള ഡിവിഷനുകൾ എന്നിവിടങ്ങളിലെ നിയന്ത്രണങ്ങ
ൾ പഴയ തരത്തിൽ തുടരും.