കൊല്ലം: കോവിഡിനെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിക്കുന്ന പൊലീസിന് ഐ.എം.എ കൊല്ലം ബ്രാഞ്ച് മുഖാവരണങ്ങൾ നൽകി. കൂടാതെ ഐ.എം.എ സംസ്ഥാന ഘടകത്തിന്റെ വിദഗ്ദ്ധ സമിതി പൊലീസ് സേനയ്ക്കായി തയ്യാറാക്കിയ ജാഗ്രതാ നിർദ്ദേശങ്ങളടങ്ങിയ ബുക്ക്ലറ്റും നൽകി. സിറ്റി പൊലീസ് കമ്മിഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ ഐ.എം.എ കൊല്ലം ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബാബുചന്ദ്രനും സെക്രട്ടറി ഡോ. അനീഷ് കൃഷ്ണനും ചേർന്ന് സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണന് മാസ്‌ക്കുകളും ബുക്ക്ലറ്റും കൈമാറി.