unni-60

പുനലൂർ: തെന്മല പരപ്പാർ അണക്കെട്ടിൽ സുഹൃത്തിനൊപ്പം മത്സ്യം പിടിക്കാനിറങ്ങിയ ഗൃഹനാഥൻ മുങ്ങി മരിച്ചു. ആര്യങ്കാവ് റോസ്‌മല ചരുവിള വീട്ടിൽ ഉണ്ണിയാണ് (60) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ഡാമിന്റെ വൃഷ്ടി പ്രദേശമായ റോസ്‌മല ഭാഗത്തായിരുന്നു അപകടം. വിവരം അറിഞ്ഞെത്തിയ നാട്ടുകാർ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ സ്ഥലത്തെത്തിയ പുനലൂർ ഫയർഫോഴ്സും കുളത്തൂപ്പുഴ പൊലീസും വനപാലകരും സംയുക്തമായി ബോട്ടിൽ നടത്തിയ തെരച്ചിലിൽ ഉച്ചയ്ക്ക് 2 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മേൽ നടപടികൾക്ക് ശേഷം പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അമ്പിളി. മക്കൾ: സജീവ്, മിനി. മരുമകൻ പരേതനായ ജയൻ.