തട്ടാമല: വാഹനാപകടത്തിൽ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗൃഹനാഥൻ മരിച്ചു. പുതുവയൽതൊടി പന്ത്രണ്ട് നഗർ 261 ൽ പരേതനായ മൈതീൻകുഞ്ഞിന്റെ മകൻ റജീമാണ് (52) മരിച്ചത്. കബറടക്കം ഇന്ന് വൈകിട്ട് 3ന് ഓയൂർ പയ്യക്കോട് മുസ്ലിം ജമാഅത്ത് കബർ സ്ഥാനിൽ. ഭാര്യ: റീജ. മക്കൾ: അജ്മൽ, അൻവർ.