തഴവ: ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ കരുനാഗപ്പള്ളി എക്സൈസ് സംഘം പിടികൂടി. കുലശേഖരപുരം കോട്ടയ്ക്കുപുറം മാംബോലിൽ മനോഹരന്റെ കടയിൽ നിന്നാണ് നൂറ്റി അൻപത് കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പാൻമസാല വിൽക്കുന്നുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തിൽ കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രസന്നന്റെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്.
പ്രദേശത്തെ കച്ചവടക്കാർക്ക് വൻതോതിൽ പുകയില ഉത്പന്നങ്ങൾ എത്തിച്ചു കൊടുക്കുന്ന വ്യക്തിയെ കുറിച്ചും എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അൻവർ, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനു തങ്കച്ചൻ, യുജിൻ ആന്റണി, പ്രഭകുമാർ എന്നിവരും റേയ്ഡിൽ പങ്കെടുത്തു.