tv
ചങ്ങൻകുളങ്ങര എസ്. ആർ.വി.യു.പി സ്കൂൾ വിദ്യാർത്ഥിനി അമൃത അജിത്തിന് കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. രാജു ടിവി കൈമാറുന്നു

ഓച്ചിറ: വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ ഓൺലൈൻ പഠനം മുടങ്ങിയ ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂൾ വിദ്യാർത്ഥിനി അമൃത അജിത്തിന് പഠന സൗകര്യമൊരുങ്ങി. വവ്വാക്കാവ് വഞ്ചിയൂർ ഇല്ലത്ത് ആയുർവേദ ഫാർമസി ഉടമ തനൂജാദേവി അന്തർജനവും സ്‌കൂളിലെ അദ്ധ്യാപകൻ വി.എൻ. കൃഷ്ണൻ പോറ്റിയും ചേർന്നാണ് ടി.വി നൽകിയത്. കൊല്ലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി. രാജു ടി.വി കൈമാറി. ബ്ലോക്ക് പഞ്ചായത്തംഗം കൃഷ്ണകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മഹിളാമണി, ഹെഡ്‌മിസ്ട്രസ് സിന്ധു, വിനോദ് പിച്ചിനാട്, സരളകുമാരി, ബെന്നി, ജയശ്രീ, അനു, വിനീത, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.