കൊല്ലം: ക്വാറന്റൈൻ ലംഘിച്ച് പ്രവാസി ചായ കുടിച്ച കോളേജ് ജംഗ്ഷനിലെ കോഫി സ്റ്റാൾ ആരോഗ്യ വകുപ്പ് അടച്ചുപൂട്ടി. വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കോഫി സ്റ്റാളിലെത്തി ചായ കുടിച്ച ശേഷം പണം നൽകാനായി പോക്കറ്റിൽ നിന്ന് പണമെടുക്കുന്നതിനിടയിൽ വിദേശനാണയം തറയിൽ വീണു. ഇത് ശ്രദ്ധയിൽപ്പെട്ട ജീവനക്കാരൻ പ്രവാസിയുടെ ചിത്രമെടുത്ത് ആരോഗ്യവകുപ്പ് അധികൃതർക്ക് അയച്ചുകൊടുത്തു. ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആളാണെന്ന് സ്ഥിരീകരിച്ചതോടെ ഇന്നലെ കോഫി സ്റ്റാൾ അടയ്ക്കുകയായിരുന്നു. പ്രവാസിക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനൊപ്പം ക്വാറന്റൈൻ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ച അന്വേഷിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.