ഇന്നലെ രോഗം സ്ഥിരീകരിച്ചത് 14 പേർക്ക്
കൊല്ലം: ജില്ലയിൽ ഇന്നലെ 14 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാലുപേർ രോഗമുക്തരായി. ഇതോടെ രോഗബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ള കൊല്ലം സ്വദേശികളുടെ എണ്ണം 103 ആയി.
ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവരിൽ ഒൻപത് വയസുള്ള പെൺകുട്ടിയുമുണ്ട്. എല്ലാവരും അന്യദേശങ്ങളിൽ നിന്ന് മടങ്ങിയെത്തിയവരാണ്. 11 പേർ വിദേശത്ത് നിന്ന് വന്നവരും രണ്ടുപേർ ഡൽഹിയിൽ നിന്നും ഒരാൾ ചെന്നൈയിൽ നിന്നും എത്തിയവരാണ്. ഇതിൽ ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശിയെ അങ്കമാലി ആശുപത്രിയിലും ബാക്കി 13 പേരെ പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1. തഴവ കടത്തൂർ സ്വദേശിയായ ഒൻപത് വയസുകാരി. ഈമാസം 13 ന് അമ്മയോടൊപ്പം സൗദിയിൽ നിന്നെത്തി ഗൃഹനിരീക്ഷണത്തിലായിരുന്നു. കുടുംബത്തിൽ മറ്റാർക്കും രോഗബാധയില്ല
2. 13ന് കുവൈറ്റിൽ നിന്ന് മടങ്ങിയെത്തിയ മയ്യനാട് താന്നിമുക്ക് സ്വദേശി (40)
3. 13ന് സൗദിയിൽ നിന്നെത്തിയ നെടുവത്തൂർ നീലേശ്വരം സ്വദേശി (56)
4. ഓച്ചിറ ചങ്ങൻകുളങ്ങര സ്വദേശി (40)
5. 13ന് കുവൈറ്റിൽ നിന്നെത്തിയ ആയൂർ ചെറുവയ്ക്കൽ സ്വദേശി(35)
6. ഓച്ചിറ വലിയകുളങ്ങര സ്വദേശി(58)
7. 13ന് ഡൽഹിയിൽ നിന്നെത്തിയ തഴവ പാവുമ്പ വടക്ക് സ്വദേശി (44)
8. 10ന് കുവൈറ്റിൽ നിന്നെത്തിയ ഏരൂർ സ്വദേശി (50)
9. 12ന് കുവൈറ്റിൽ നിന്നെത്തിയ വെളിയം ഓടനാവട്ടം സ്വദേശി (29)
10. 7ന് ഖത്തറിൽ നിന്നെത്തിയ കൊട്ടാരക്കര സ്വദേശി (43)
11. 12ന് കുവൈറ്റിൽ നിന്നെത്തിയ മൈനാഗപ്പള്ളി വടക്ക് സ്വദേശി (58)
12. 10ന് ഡൽഹിയിൽ നിന്നെത്തിയ മയ്യനാട് പുളിമൂട് സ്വദേശി (68)
13. 13ന് സൗദിയിൽ നിന്നെത്തിയ വെളിയം കുടവട്ടൂർ സ്വദേശി (43)
14. 14ന് കൊട്ടരക്കര കലയപുരം സ്വദേശി (51 വയസ്)
രോഗമുക്തരായവർ
മേയ് 24 ന് കൊവിഡ് സ്ഥിരീകരിച്ച പന്മന സ്വദേശിനി (20), കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി (27), ജൂൺ 7ന് രോഗം സ്ഥിരീകരിച്ച രാമൻകുളങ്ങര കോട്ടൂർകുളം സ്വദേശിനി (51), ജൂൺ 9ന് സ്ഥിരീകരിച്ച കരവാളൂർ പനയം സ്വദേശിനി (52), ഇവർ നാലുപേരും പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.