petrol
കേരളാ കോൺഗ്രസ്‌ (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പെട്രോൾ, ഡീസൽ വില അടിക്കടി വർദ്ധിപ്പിക്കുന്ന എണ്ണക്കമ്പനികളുടെ നടപടിയും വർദ്ധിപ്പിച്ച വിലയും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ്‌ (എം) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം ബി.എസ്.എൻ.എൽ ഓഫീസിന് മുന്നിൽ ധർണ നടത്തി.

ജില്ലാ പ്രസിഡന്റ്‌ വഴുതാനത്ത് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ആദിക്കാട് മനോജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ഉഷാലയം ശിവരാജൻ, ഇക്ബാൽ കുട്ടി, മണ്ണൂർ രാമകൃഷ്ണപിള്ള, വാളത്തുംഗൽ വിനോദ്, ചവറ ഷാ, മഹേഷ് കൂട്ടപ്പള്ളിൽ, ഗിരീഷ്‌ പാട്ടത്തിൽക്കാവ്, നൗഷാദ് ബദറുദ്ദീൻ, ബിജു വിജയൻ എന്നിവർ സംസാരിച്ചു.