ഓച്ചിറ: ഭാരതീയ ദളിത് കോൺഗ്രസ് ഓച്ചിറ, കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ഓച്ചിറ ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ സംഘടിപ്പിച്ച പാട്ടകൊട്ടി സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ നിർവഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ. രാജു അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് കെ.വി. വിഷ്ണു ദേവ്, ജില്ലാ പ്രസിഡന്റ് പട്ടത്താനം സുരേഷ്, സന്തോഷ് ബാബു, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ, ഓച്ചിറ മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ്, അഞ്ചൽ സുരേഷ്, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് അയ്യാണിക്കൽ മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബിജു പാഞ്ചജന്യം, എൻ. കൃഷ്ണകുമാർ, അൻസാർ മലബാർ, കോൺഗ്രസ് നേതാക്കളായ കെ.എം.കെ. സത്താർ, വി.എൻ. ബാലകൃഷ്ണൻ, കെ.എസ്. പുരം സുധീർ, ജയപ്രകാശ് അനിൽ, ശ്രീകുമാരി, കൃഷ്ണൻകുട്ടി, തേജസ് പ്രകാശ് ഉല്ലാസ് കിടങ്ങിൽ തുടങ്ങിയവർ നേതൃത്വം നൽകി.