photo
കേരള മഹിളാ സംഘം കരുനാഗപ്പള്ളി പോസ്റ്റ് ഒാഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധം മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മാലാലി ഉദ്ഘാടനം ചെയ്തപ്പോൾ

കരുനാഗപ്പള്ളി: പാചക വാതകത്തിന്റെ വില വർദ്ധനവിൽ പ്രതിഷേധിച്ച് കേരള മഹിളാ സംഘം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാ പ്രവർത്തകർ കരുനാഗപ്പള്ളി ഹെഡ് പോസ്റ്റ് ഒാഫീസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് സമരം സംഘടിപ്പിച്ചത്. കേരള മഹിളാ സംഘം ജില്ലാ സെക്രട്ടറി വിജയമ്മാ ലാലി പ്രതിഷേധം ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സീനത്ത് ബഷീർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഗേളി ഷണ്മുഖൻ, വസുമതി രാധാകൃഷ്ണൻ, അജിത, ലതിക സച്ചിദാനന്ദൻ എന്നിവർ പങ്കെടുത്തു.