കുല വരവ് കുറഞ്ഞു, വില ഉയരുന്നു
കൊല്ലം: കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ പഴങ്ങളുടെ വില കുതിച്ചുയർന്നു. തമിഴ്നാട്ടിൽ സീസൺ കഴിഞ്ഞതോടെ കുല വരവ് കുറഞ്ഞതാണ് വില ഉയരാനുള്ള കാരണമായി കച്ചവടക്കാർ പറയുന്നത്.
മറ്റിനങ്ങളിൽ നിന്ന് വ്യത്യസ്തമായി പഴങ്ങൾക്ക് പലയിടങ്ങളിലും പല വിലയാണ്. ജില്ലയുടെ കിഴക്കൻ മേഖലയിൽ ഇപ്പോഴും വില കാര്യമായി ഉയർന്നിട്ടില്ല. ഇപ്പോൾ വയനാടൻ എത്തനാണ് വിപണിയിൽ സുലഭമായുള്ളത്.
ഇനം ഇപ്പോഴത്തെ വില, ഒരാഴ്ച മുൻപുള്ള വില
ഞാലിപ്പൂവൻ 45, 35
തമിഴ്നാട് എത്തൻ 45, 40
പാളയംകോടൻ 30, 20
റോബസ്റ്റ 25, 20
കപ്പ പഴം: 45, 40