photo
തടയണ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ആർ.രാജശേഖരൻ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: തൊടിയൂർ പള്ളിക്കലാറിന് കുറുകേ അശാസ്ത്രീയമായി നിർമ്മിച്ച തടയണ നിർമ്മാണത്തിലെ സാമ്പത്തിക അഴിമതിയെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന് കെ.പി.സി.സി സംസ്ഥാന നിർവാഹക സമിതി അംഗം ആർ. രാജശേഖരൻ ആവശ്യപ്പെട്ടു. തടയണ പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് എ.എ. അസീസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ വെള്ളം ഒഴുക്കിവിടുന്നതിനുവേണ്ടി 20 ലക്ഷം രൂപ അധികമായി ചെലവഴിച്ചത് അന്വേഷണത്തിന്റെ പരിധിയിൽ കൊണ്ട് വരണമെന്നും അദ്ദേഹം പറഞ്ഞു. ബോബൻ ജി. നാഥ് അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ, ജയദേവൻ, ബിജു പാഞ്ചജന്യം, ഷഹനാസ്, അയ്യപ്പദാസ്, അഡ്വ. ബി. ബിനു, എം.കെ. വിജയഭാനു, ബി. മോഹൻദാസ്, മുനമ്പത്ത് ഷിഹാബ്, സുഭാഷ്‌ ബോസ്, പ്രസന്നനൻ ഉണ്ണിത്താൻ, നജിം മണ്ണേൽ, പുതുക്കാട്ട് ശ്രീകുമാർ, ചൂളൂർ ഷാനി, അഡ്വ. സി.പി. പ്രിൻസ്, ബിനോയ് കരിമ്പാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.