binu-midhun
വീട് അക്രമിച്ച കേസിലെ പ്രതികളായ ബിനു, മിഥുൻ

എഴുകോൺ: കൈതക്കോട് വീട്ടിൽ അതിക്രമിച്ച് കയറി ഇരുചക്ര വാഹനം തകർത്ത കേസിലെ പ്രതികൾ പിടിയിൽ. കൈതക്കോട്‌ വേലംപോയ്ക മിഥുൻ ഭവനിൽ മിഥുൻ (25, മിക്കു) ,കൈതക്കോട്‌ പള്ളിക്കവിള മിഥുൻ ഭവനിൽ ബിനു (27) എന്നിവരാണ് എഴുകോൺ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ 3ന്‌ രാത്രി 11.45ന്‌ കൈതക്കോട് പറപ്പള്ളിക്കോണത്ത് വീട്ടിൽ വിജയന്റെ വീട്ടിന് നേരെയാണ് ആക്രമണം ഉണ്ടായത്. വീട്ടിന്റെ ജനലുകളും കാർ പോർച്ചിൽ സൂക്ഷിച്ചിരുന്ന രജിസ്ട്രേഷൻ കഴിയാത്ത പുതിയ ഇരുചക്ര വാഹനവും അടിച്ച് തകർത്തിരുന്നു. പ്രതികൾക്ക് മുൻവൈരാഗ്യമുള്ള വിജയന്റെ അയൽവാസിയും ബന്ധുവുമായ യുവാവിന്റെ വീടെന്ന് കരുതിയാണ് ആക്രമണം നടത്തിയത്.