sukumaran

അ​ഞ്ചൽ: വീ​ടി​ന് മു​ക​ളിൽ വി​രി​ച്ചി​ട്ടി​രു​ന്ന തു​ണിയെ​ടു​ക്കാൻ ക​യ​റ​വേ ടെ​റ​സിൽ നി​ന്ന് തെ​ന്നിവീ​ണ് ഗൃഹനാഥൻ മരിച്ചു. ഇ​ട​മു​ള​യ്​ക്കൽ കോ​ട്ട​പൊ​യ്​ക സ​രി​ത വി​ലാ​സ​ത്തിൽ എൻ. സു​കു​മാ​രനാണ് (59) മരിച്ചത്. 10ന് രാവിലെ 11 ഓടെയായിരുന്നു അപകടം. ത​ല​യ്​ക്കും വാ​രി​യെ​ല്ലി​നുമാണ് ഗുരുതരമായി പരിക്കേറ്റത്. പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ പ്രാ​ഥ​മി​ക ചി​കി​ത്സ​യ്​ക്ക് ശേ​ഷം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്കൽ കോ​ളേജിൽ പ്ര​വേ​ശി​പ്പി​ച്ചെങ്കിലും വ്യാ​ഴാ​ഴ്​ച വൈ​കി​ട്ടോ​ടെ മ​രി​ച്ചു. ഭാ​ര്യ: സു​ഭ​ദ്ര. മ​ക്കൾ: സ​രി​ത, ര​ഞ്ചി​ത്ത്. മ​രു​മ​ക്കൾ: ശ്രീ​രം​ഗ​നാ​ഥ്, ദി​വ്യ. സഞ്ചയനം 18ന്.