അഞ്ചൽ: വീടിന് മുകളിൽ വിരിച്ചിട്ടിരുന്ന തുണിയെടുക്കാൻ കയറവേ ടെറസിൽ നിന്ന് തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. ഇടമുളയ്ക്കൽ കോട്ടപൊയ്ക സരിത വിലാസത്തിൽ എൻ. സുകുമാരനാണ് (59) മരിച്ചത്. 10ന് രാവിലെ 11 ഓടെയായിരുന്നു അപകടം. തലയ്ക്കും വാരിയെല്ലിനുമാണ് ഗുരുതരമായി പരിക്കേറ്റത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച വൈകിട്ടോടെ മരിച്ചു. ഭാര്യ: സുഭദ്ര. മക്കൾ: സരിത, രഞ്ചിത്ത്. മരുമക്കൾ: ശ്രീരംഗനാഥ്, ദിവ്യ. സഞ്ചയനം 18ന്.