bjp-karyalayam
ഓടനാവട്ടം മേഖലാ ബി.ജെ.പി കാര്യാലയം ജില്ലാ പ്രസിഡന്റ് ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഷാലു കുളക്കട,അനിൽ മാലയിൽ, രഞ്ജിത് വിശ്വനാഥൻ, സാബുകൃഷ്ണ എന്നിവർ സമീപം

ഓടനാവട്ടം: ബി.ജെ.പി ഓടനാവട്ടം മേഖലാ കാര്യാലയം ജില്ലാ പ്രസിഡന്റ് ജി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മേഖലാപ്രസിഡന്റ് രഞ്ജിത് വിശ്വനാഥന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അഡ്വ. വയക്കൽ സോമൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് രാജേശ്വരി രാജേന്ദ്രൻ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷാലു കുളക്കട, അനിൽ മാലയിൽ, മുൻ പ്രസിഡന്റ് കരീപ്ര വിജയകുമാർ, മേഖലാ സെക്രട്ടറി സാബുകൃഷ്ണ, വാർഡ് മെമ്പർ യു. രഞ്ജിത് എന്നിവർ സംസാരിച്ചു.