കൊല്ലം: പാവപ്പെട്ട കുട്ടികൾ പഠിക്കുന്ന കടപ്പാക്കട ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി പേര് വെള്ളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വ്യക്തി 24000 രൂപ വിലവരുന്ന ടിവി കടപ്പാക്കട ഡിവിഷൻ കൗൺസിലർ എൻ. മോഹനനെ ഏൽപ്പിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് വാലന്റീന, പി.ടി.എ പ്രസിഡന്റ് രാജലക്ഷ്മി എന്നിവർക്ക് എൻ. മോഹനൻ ടി.വി കൈമാറി.
ടൗൺ അതിർത്തി മുനിസിപ്പൽ കോളനിയിലെയും കശുഅണ്ടി തൊഴിലാളികളുടെയും മക്കളാണ് സ്കൂളിലെ വിദ്യാർത്ഥികളിൽ ഏറെയും.