photo
എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുണ്ടറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവന പോസ്റ്റാഫീസിന് മുന്നിൽ സഘടിപ്പിച്ച നിൽപ്പ് സമരം

കുണ്ടറ: തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ 250 ആയി വർദ്ധിപ്പിക്കുക, ക്ഷേമനിധി ഉടൻ നടപ്പിലാക്കുക, കൂലി വർദ്ധിപ്പിക്കുക, തൊഴിലിൽ നിന്ന് മാറ്റി നിറുത്തിയിരിക്കുന്ന 65 വയസ് കഴിഞ്ഞ തൊഴിലാളികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കുണ്ടറ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുളവന പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.

സി.പി.ഐ കുണ്ടറ മണ്ഡലം സെക്രട്ടറി മുളവന രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ മണ്ഡലം സെക്രട്ടറി എം. ഗോപാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ കുണ്ടറ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആർ. ഓമനക്കുട്ടൻപിള്ള, കേരള മഹിളാസംഘം മണ്ഡലം പ്രസിഡന്റ് സിന്ധു രാജേന്ദ്രൻ, ഫെഡറേഷൻ മണ്ഡലം കമ്മിറ്റി അംഗം ഉഷാ അർജുനൻ എന്നിവർ സംസാരിച്ചു. വനജ വിജയൻ, വത്സമ്മ, ഒ. ഗീത, ശാന്ത, ബാലചന്ദ്രൻ, തമ്പി, ആന്റണി, ദിനദേവൻ, രാജമോഹനൻ എന്നിവർ നേതൃത്വം നൽകി.