കൊല്ലം: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന നാൽപ്പത് കുട്ടികളുടെ വീടുകളിൽ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസറിന്റെ ഇടപെടലിലൂടെ ടി.വിയെത്തി. ബംഗളൂരുവിലെ സമി ലാബ്‌സ് ചെയർമാൻ കൊല്ലം സ്വദേശി ഡോ. മുഹമ്മദ് മജീദ് 25 ടെലിവിഷനുകളും ഹൈദരാബാദിൽ താമസമാക്കിയ കൊല്ലം സ്വദേശിനി ശശിപ്രഭ മാണിക്യ റാവു 15 ടി.വികളും ലഭ്യമാക്കി. 32 ഇഞ്ച് ടെലിവിഷൻ മൂന്ന് വർഷത്തെ അധിക വാറണ്ടിയോട് കൂടിയാണ് സ്ഥാപിക്കുന്നത്.
ജില്ലയിലെ ആദിവാസി മേഖലയിലെ സെറ്റിൽമെന്റുകളിലേക്ക് രണ്ട് ടി.വിയും പട്ടികജാതി കുടുംബങ്ങളിലേക്ക് 13 ടി.വിയും സാമ്പത്തികമായി പിന്നാക്കം നൽക്കുന്ന മറ്റുള്ള മേഖലയിലേക്ക് 25 ടി.വിയും എത്തി. സാമൂഹ്യ പ്രവർത്തകനായ വാറൂൽ ജാഫർ മുഖേനയാണ് ജില്ലാ കളക്‌ടർ രണ്ട് സ്‌പോൺസർമാരെ കണ്ടെത്തിയത്.
''
ആയിരത്തിൽപ്പരം പാവപ്പെട്ട കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് ടി.വികൾ സ്ഥാപിക്കാൻ നിർദേശം നൽകിയിട്ടുള്ളത്.
ബി.അബ്ദുൽ നാസർ, ജില്ലാ കളക്ടർ