sanitizer

 മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

കൊല്ലം: പൊതു ഇടങ്ങളിൽ സാമൂഹിക അകലം കുറയുന്നത് രോഗ വ്യാപനത്തിന് ഇടയാക്കിയേക്കുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. പൊതു ഇടങ്ങൾ, വിപണന കേന്ദ്രങ്ങൾ, ഓഫീസുകൾ, ബസുകൾ തുടങ്ങി ആള് കൂടുന്നിടങ്ങളിലെല്ലാം സാമൂഹിക അകലം അട്ടിമറിക്കപ്പെടുകയാണ്. ഇടയ്ക്കിടെ കൈകഴുകുന്ന ശീലത്തിൽ നിന്ന് പലരും പിന്നാക്കം പോയി. ഇത് പാടില്ലെന്നും ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം പൊതുജനങ്ങളും സഞ്ചരിക്കണമെന്ന് ഓർമ്മപ്പെടുത്തുകയാണ് ആരോഗ്യ പ്രവർത്തകർ.

പ്രധാന നിർദേശങ്ങൾ

1. സോപ്പ്, സാനിറൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുക

2. മാസ്ക് ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക

3. മറ്റുള്ളവരുമായി 1.5 മീറ്റർ അകലം പാലിക്കുക

4. പൊതു ഇടങ്ങളിൽ തുപ്പരുത്

5. യാത്രകൾ പരമാവധി ഒഴിവാക്കുക

6. വയോജനങ്ങൾ, കുട്ടികൾ, രോഗികൾ എന്നിവർ വീട്ടിൽ തന്നെ കഴിയുക

7. കഴുകാത്ത കൈകൾ കൊണ്ട് കണ്ണുകൾ, മൂക്ക്, വായ ഭാഗങ്ങളിൽ തൊടരുത്

8. പോഷക ആഹാരങ്ങൾ കഴിക്കുക, ധാരാളം വെള്ളം കുടിക്കുക

9. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും അടച്ചുപിടിക്കുക