ചവറ: ചവറ ഗവ. കോളേജ് മുൻ പ്രിൻസിപ്പലും പന്മന എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ സ്ഥാപക നേതാക്കളിലൊരാളും എം.ഇ.എസ് ജില്ല കമ്മിറ്റി മുൻ ജനറൽ സെക്രട്ടറിയുമായ ഇടപ്പള്ളികോട്ട പനമൂട്ടിൽ തറയിൽ അബ്ദുൽ ലത്തീഫ് (69) നിര്യാതനായി. ഭാര്യ: ഹാജിറ. മക്കൾ: അസ്ഹർ (ടി.കെ.എം എൻജിനീയറിംഗ് കോളേജ് കൊല്ലം), സഹീർ (സൗദി), ഫാത്തിമ (ഹയർ സെക്കൻഡറി സ്കൂൾ കരുനാഗപ്പള്ളി). മരുമക്കൾ: ഐഷ, നൈലോഫർ, മുഹമ്മദ് ഷഫീഖ് (ഹയർ സെക്കൻഡറി സ്കൂൾ വിയപുരം ആൻഡ് കൈറ്റ് കൊല്ലം).