photo
ശ്രീക്കുട്ടൻ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ ട്രാൻസ്ജെൻഡറിനെ ആക്രമിച്ച കേസിൽ ഒരാൾകൂടി പിടിയിൽ. കൊല്ലം കന്റോൺമെന്റ് മുല്ലപ്പറമ്പിൽ ശ്രീക്കുട്ടനെയാണ് (25) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് നാല് പ്രതികളെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജനുവരി അവസാന വാരമായിരുന്നു കേസിനാസ്പദമായ സംഭവം. കൊല്ലം പട്ടത്താനം ജനകീയനഗർ മിനിവിഹാറിൽ അമൽ ഫെർണാണ്ടസാണ് (22) കേസിലെ മുഖ്യ പ്രതി. അടുപ്പം കാട്ടിയശേഷം ഇയാൾ ട്രാൻസ്ജെൻഡറിനെ ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയും നാല് സുഹൃത്തുക്കൾക്കൊപ്പം ഉപദ്രവിക്കുകയുമായിരുന്നു. മർദ്ദിച്ച ശേഷം പണവും സ്വർണാഭരണങ്ങളും സ്കൂട്ടറും കവർന്നു. കൊട്ടാരക്കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പലപ്പോഴായി നാല് പേരെ നേരത്തേ അറസ്റ്റ് ചെയ്തത്. കൊട്ടാരക്കര സി.ഐ പ്രശാന്ത്, എസ്.ഐ രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.