photo
ഒാൺലൈൻ പഠനസൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് കെ.എസ്.ടി.എ ജില്ലാ നിർവാഹക സമിതി അംഗം എ.എ.സമദ് ടി.വി വിതരണം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാതിരുന്ന ചെറിയഴീക്കൽ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ കാശിനാഥനും പണ്ടാര തുരത്ത് ഗവ. എൽ.പി സ്കൂളിലെ വിദ്യാർത്ഥിക്കും കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ആലപ്പാട് ബ്രാഞ്ച് കമ്മിറ്റി ടി.വി വാങ്ങി നൽകി. അദ്ധ്യാപകർ സമാഹരിച്ച പണം ഉപയോഗിച്ച് വാങ്ങിയ ടി.വികൾ കെ.എസ്.ടി.എ ജില്ലാ നിർവാഹക സമിതി അംഗം എ.എ. സമദ് വിതരണം ചെയ്തു. സംസ്ഥാന കൗൺസിൽ അംഗം എൽ.എസ്. ജയകുമാർ, സബ് ജില്ലാ പ്രസിഡന്റ് എൽ.കെ. ദാസൻ, സെക്രട്ടറി ശ്രീകുമാരൻ പിള്ള, ട്രഷറർ വി. ഹരികുമാർ, സീനി. അസിസ്റ്റന്റ് ടി. സുരേഷ് അഞ്ജിഷ്, ടി.ആർ. പ്രഫുൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.