cpi-photo
എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു നിർവഹിക്കുന്നു

കൊട്ടാരക്കര: എ.ഐ.എസ്.എഫിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നതിന്റെ ജില്ലാതല ഉദ്ഘാടനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു നിർവഹിച്ചു. കേരളം മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മാതൃകാപരമായ പ്രവർത്തനമാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഓൺലൈൻ ക്ലാസ് ലഭിക്കാതെ പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് കരുതലായി എ.ഐ.എസ്.എഫ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. അധിൻ സ്വാഗതം പറഞ്ഞു. സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ എ. മന്മഥൻ നായർ, സാം കെ. ഡാനിയേൽ, ജി.ആർ. രാജീവൻ, എ.ഐ.എസ്.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി യു. കണ്ണൻ, സി.പി.ഐ കുന്നിക്കോട് മണ്ഡലം സെക്രട്ടറി ജോസ് ഡാനിയൽ, കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എ.എസ്. ഷാജി, എം. മഹേഷ്‌, ഡി.എൽ. അനുരാജ്, ജോബിൻ ജേക്കബ്, സുജിത്ത് കുമാർ, ഇർഷാദ് ഫാറൂഖ് എന്നിവർ പങ്കെടുത്തു.