binu
വടക്കുംതല സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി അഭിഷേകിന് മുൻ മന്ത്രി ഷിബു ബേബി ജോൺ ടി.വി കൈമാറുന്നു

കൊല്ലം : വടക്കുംതല സ്വദേശിയായ പത്താം ക്ലാസ് വിദ്യാർത്ഥി അഭിഷേകിന് കോൺഗ്രസ് വടക്കുംതല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷനും പഠനോപകരണങ്ങളും നൽകി. പന്മന ഗ്രാമ പഞ്ചായത്തിലെ കൊല്ലകയിലുള്ള നിർദ്ധന കുടുബത്തിനാണ് വടക്കുംതല കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൈത്താങ്ങായത്. മുൻ മന്ത്രി ഷിബു ബേബി ജോൺ അഭിഷേകിന് ടി.വി കൈമാറി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കോഞ്ചേരിൽ ഷംസുദ്ദീൻ, മണ്ഡലം പ്രസിഡന്റ് പൊന്മന നിശാന്ത്, നേതാക്കളായ ജോർജ് ചാക്കോ, അർഷാദ് പാരമൗണ്ട്, ലാൽ സോളമൻ, നിഷാ സുനീഷ്, പി.സി. ബാബു, സുനീഷ്, അജിത്ത്, ഷാജി ശരത് എന്നിവർ പങ്കെടുത്തു.