കൊല്ലം: ഹയർ സെക്കൻഡറി വിഭാഗം കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിംഗ് സെല്ലിന്റെ നേതൃത്വത്തിൽ ജില്ലയിലെ ഹയർ സെക്കൻഡറി വരെയുള്ള കുട്ടികൾക്കായി 'ഒപ്പം"എന്ന പേരിൽ ടെലി കൗൺസലിംഗ് ആരംഭിക്കുന്നു. ഹയർസെക്കൻഡറി തലം വരെ പഠിക്കുന്ന വിദ്യാർത്ഥിക്കോ രക്ഷിതാക്കൾക്കോ ബന്ധുക്കൾക്കോ തങ്ങളുടെ കുട്ടികൾ അനുഭവിക്കുന്ന പഠന സംബന്ധമായ പ്രശ്നങ്ങൾ, കൊവിഡ് കാരണം സ്കൂളിൽ പോകാനാകാതെ വരുമ്പോഴുണ്ടാകുന്ന മാനസിക സംഘർഷം, ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കേണ്ടി വരുമ്പോഴുണ്ടാക്കുന്ന പ്രശ്നങ്ങൾ, ആത്മഹത്യാ പ്രവണത തുടങ്ങി പഠന സംബന്ധമായ ഏത് പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കാൻ വേണ്ടി ജില്ലയിലെ കരിയർ ഗൈഡൻസ് ആൻഡ‌് സൗഹൃദ ടീമിന്റെ ടെലി കൗൺസലിംഗ് ഉപയോഗപ്പെടുത്താം. ഇതിനായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി പരിശീലനം സിദ്ധിച്ച പതിനെട്ട് അദ്ധ്യാപകരടങ്ങുന്ന ടെലി കൗൺസലിംഗ് ടീമിന്റെ സേവനം ലഭ്യമാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴുവരെ അവരെ ഫോണിൽ വിളിച്ച് ആശങ്കകൾ പങ്ക് വയ്ക്കാമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ഡി. ജയിംസ്, ജോയിന്റ് കോ-ഓർഡിനേറ്റർ എൽ. എസ് ജയകുമാർ എന്നിവർ അറിയിച്ചു.
വിളിക്കേണ്ട നമ്പർ
മാത്യു പ്രകാശ് (9447025176), കശ്മീർ തോമസ്- (9497131669), ഫാ.ബാബു- (9447348135), അലക്സ് ഉമ്മൻ- (9447800259), ലൈജു. ബി എസ്- (9446816346), ഷീബ. പി- (9496814903), സജിറാണി.ആർ- (984636 1633)
രമാദേവി- (8921384821), മിനി ആർ.എസ്- (9495525973), സറീന. എൻ- (9447905172), അമ്പിളി. ജി- (9446428769), ഡോ. രതീഷ് കുമാർ- (9400 624403), ശ്രീലേഖ. എൽ- (7907716131), അംബിക. ആർ- (9497755486), ബിന്ദു. ഡി- (94465074 59), ദിവ്യ. എസ്- (9188140293), ഡോ.ജയശ്രീ- (8921035354), ഗീത ടി. കെ (9446940955).