ksrtc

കൊല്ലം: കെ.എസ്.ആർ.ടി.സിയുടെ സൂപ്പർ ഫാസ്റ്റ് ബസുകളെ നിരത്തിലെങ്ങും കാണ്മാനില്ല. സർക്കാർ ഓഫീസുകൾക്ക് അവധിയായതിനാൽ ജില്ലയിൽ ആകെയുള്ള 19 സൂപ്പർ ഫാസ്റ്റുകളിൽ ഒന്നുപോലും ഇന്നലെ സർവീസിനയച്ചില്ല.

സർവീസുകൾ തൊട്ടടുത്ത ജില്ല വരെ മാത്രം പരിമിതപ്പെടുത്തിയിരിക്കുന്നതിനാലാണ് സൂപ്പർ ഫാസ്റ്റുകൾ അയയ്ക്കാത്തത്. ടിക്കറ്റ് ചാർജ് കൂടുതലായതിനാൽ വലിയൊരു വിഭാഗം സൂപ്പർ ഫാസ്റ്റ് വന്നാലും ഫാസ്റ്റ് പാസഞ്ചറിനായി കാത്തുനിൽക്കും. അതുകൊണ്ട് തന്നെ സൂപ്പർ ഫാസ്റ്റ് നിരത്തിലിറക്കിയാലും കടുത്ത നഷ്ടമായിരിക്കുമെന്നാണ് കെ.എസ്.ആർ.ടി.സി അധികൃതരുടെ വിശദീകരണം. കൊട്ടാരക്കര ഡിപ്പോയിൽ നിന്ന് രണ്ടും കൊല്ലത്തെ ഒരു സൂപ്പർ ഫാസ്റ്റും പ്രവൃത്തിദിവസങ്ങളിൽ നിരത്തിലിറക്കുന്നുണ്ട്.

ജില്ലയിലെ 9 ഡിപ്പോകളിൽ ആറിടത്ത് മാത്രമേ സൂപ്പർ ഫാസ്റ്റ് ബസുകളുള്ളൂ. പല ഡിപ്പോകളിലും ഷെഡ്യൂകളുണ്ടെങ്കിലും ആവശ്യത്തിന് സൂപ്പർ ഫാസ്റ്റ് ബസുകളില്ല. കൊല്ലം ഡിപ്പോയിൽ രണ്ട് ഷെഡ്യൂകളുണ്ടെങ്കിലും ഒരു സൂപ്പർ ഫാസ്റ്റ് ബസേയുള്ളു. കെ.എസ്.ആർ.ടി.സി പുതിയ ബസുകൾ വാങ്ങാത്തതിനാൽ ഒരു വർഷം കൂടി കഴിയുമ്പോൾ സൂപ്പർ ഫാസ്റ്റ് ബസുകളുടെ എണ്ണം വീണ്ടും ഇടിയും.

ഡിപ്പോ, സൂപ്പർ ഫാസ്റ്റ് ബസുകളുടെ എണ്ണം

കൊട്ടാരക്കര- 9

പത്തനാപുരം-2

പുനലൂർ-4

കുളത്തൂപ്പുഴ-1

കൊല്ലം-1

പുനലൂർ-2