kozhiyum-koodum

പുനലൂർ: ആര്യങ്കാവ് ഗ്രാമ പഞ്ചായത്ത് നടപ്പാക്കുന്ന കോഴിയും കൂടും പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാജു നിർവഹിച്ചു. ആര്യങ്കാവ് സർവീസ് സഹകരണ ബാങ്കിന്റെ വായ്പാ സഹായത്തോടെ പഞ്ചായത്ത് സബ്സിഡി നൽകി ഭാരത് സേവക് സമാജാണ് 25 കോഴിയും കൂടും, തീറ്റ, മരുന്ന, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയടങ്ങുന്ന പദ്ധതി നടപ്പാക്കുന്നത്.

പഞ്ചായത്തിലെ എല്ലാ വിധവകൾക്കും പത്ത് കോഴിയും പത്ത് കിലോ തീറ്റയും സൗജന്യമായി നൽകുന്ന കെപ്‌കോയുടെ പദ്ധതിയും നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. ആര്യങ്കാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.ബി. അനിൽമോൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത ഓമനക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗം ഐ. മൺസൂർ, സി.പി.ഐ മണ്ഡലം സെക്രട്ടറി സി. അജയപ്രസാദ്, ബി.എസ്.എസ് ചീഫ് കോ ഓർഡിനേറ്റർ ഗോപകുമാർ, സി.ഡി.എസ് ചെയർപേഴ്സൺ ഷൈലജ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.