dhanam
ധനസഹായം

കൊല്ലം : കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ വയനകം സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 4,00,000 രൂപ സംഭാവന നൽകി. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ബാങ്കിൽ നിന്ന് 1000 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള അഞ്ച് റവന്യൂ വാർഡുകളിലായി ആകെ 220 പേർക്ക് 2,20,000 രൂപ ധനസഹായം നൽകും. കരുനാഗപ്പള്ളി സഹകരണ സംഘം അസി. രജിസ്ട്രാർ സന്തോഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് പ്രൊഫ. എ. ഗോപിനാഥൻപിള്ള, ബോർഡ് മെമ്പർമാരായ എം. അബ്ദുൽ ഖാദർ കുഞ്ഞ്, എസ്. ശശിധരൻ പിള്ള, എ. അൻസാർ, കെ. മോഹനൻ, കെ. രാജു, എച്ച്.എസ്. ജയ് ഹരി , മഹിളാമണി, മായാദേവി, സബറത്ത്, ബാങ്ക് കൺകറന്റ് ഒാഡിറ്റർ ബിന്ദു, ബാങ്ക് സെക്രട്ടറി അനിതാ ജയപ്രസാദ്, മറ്റ് ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ: ഓച്ചിറ വയനകം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന ദുരിതാശ്വാസ വിതരണം കരുനാഗപ്പള്ളി സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ സന്തോഷ് കുമാർ നിർവഹിക്കുന്നു