navas
സി.പി.എം വടക്കൻ മൈനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ നടന്ന ടി.വി വിതരണം ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട: സി.പി.എം വടക്കൻ മൈനാഗപ്പള്ളി ബ്രാഞ്ച് കമ്മിറ്റിയുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃത്വത്തിൽ പ്രദേശത്തെ ആറ് നിർദ്ധന വിദ്യാർത്ഥികൾക്ക് ടി.വി വിതരണം ചെയ്തു. സോമവിലാസം ചന്തയിൽ സി.പി.എം ഏരിയാ സെക്രട്ടറി ഡോ. പി.കെ. ഗോപൻ ടി.വി വിതരണം ഉദ്ഘാടനം ചെയ്തു. മുടീത്തറ ബാബു, ജെ. യശോധരൻ പിള്ള, കെ. ബാബു, ഡി. സുധാകരൻ, വി. മാധവൻ, എം. കാസിം, കെ.ഐ. സഞ്ജയ്, എസ്. ഭരതൻ തുടങ്ങിയവർ പങ്കെടുത്തു.