അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ യൂണിറ്റുകൾക്ക് സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷന്റെ മൈക്രോ ക്രെഡിറ്റ് വായ്പകൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി. രവീന്ദ്രനാഥ് വായ്പാവിതരണം നിർവഹിച്ചു. യോഗത്തിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.സി. ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. രജിമോൾ, വൈസ് പ്രസിഡന്റ് ജ്യോതി വിശ്വനാഥ്, സി.ഡി.എസ് ചെയർപേഴ്സൺ അംബിക തുടങ്ങിയവർ പങ്കെടുത്തു.