വെളിയം: എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓടനാവട്ടം ചെന്നാപ്പാറയിൽ മാതാപിതാക്കൾ നഷ്ട്ടപ്പെട്ട് അമ്മുമ്മയുടെ സംരക്ഷണത്തിൽ കഴിയുന്ന ആറാം ക്ലാസിലും ഒൻപതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായി ടി.വി നൽകി. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സി.പി.ഐ ജില്ലാ കൗൺസിൽ അംഗവുമായ കെ. ജഗദമ്മ ടീച്ചർ കുട്ടികൾക്ക് ടി.വി കൈമാറി. എ.ഐ.വൈ.എഫ് മേഖലാ കമ്മിറ്റി സെക്രട്ടറി ഷെഫീർ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മണ്ഡലം സെക്രട്ടേറിയറ്റ് അംഗവുമായ എസ്. വിനയൻ, വെളിയം ഗ്രാമ പഞ്ചായത് വൈസ് പ്രസിഡന്റ് ആർ. അജയകുമാർ തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം ഒ. സന്തോഷ് കുമാർ, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് എം. അജീഷ്, എ.ഐ.വൈ.എഫ് വെളിയം മേഖലാ കമ്മിറ്റി അംഗം ദിജു വെളിയം, എ.ഐ.എസ്.എഫ് മണ്ഡലം കമ്മിറ്റി അംഗം അരുൺ വെളിയം, സി.പി.ഐ നേതാക്കളായ സഹദേവൻ ചെന്നാപ്പാറ, മനോജ് എന്നിവർ പങ്കെടുത്തു.