bird

കൊവിഡ് കാലത്ത് സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ച്ച വരുത്തരുത്. പലയിടങ്ങളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ സാമൂഹിക അകലമെല്ലാം പലരും മറന്ന മട്ടാണ്. അവിടെയാണ് ഒരു പക്ഷിയുടെ ചിത്രം ഇന്റർനെറ്റിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.


സാമൂഹിക അകലം പാലിച്ച് ഒരു ബേക്കറിക്ക് മുന്നിൽ നിൽക്കുന്ന പക്ഷിയുടെ ചിത്രമാണിത്. സാമൂഹിക അകലം പാലിച്ച് നിൽക്കാൻ കടയ്ക്ക് മുന്നിൽ വരച്ച ചുവന്ന ലൈനിന് പിന്നിൽ അച്ചടക്കത്തോടെ നിൽക്കുന്ന പക്ഷി.സാമൂഹിക അകലവും നിയന്ത്രണങ്ങളും മനുഷ്യൻ അവഗണിക്കുമ്പോൾ ഈ പക്ഷി മാതൃകയാകട്ടെയെന്നാണ്എല്ലാവരും പറയുന്നത്.