കറുപ്പും വെളുപ്പും നിറത്തിൽ കരടി കുഞ്ഞിനെപ്പോലെ തോന്നുന്ന പാണ്ടകൾ വെറുതെ നിന്നാൽ തന്നെ എന്ത് ചേലാണ്. പാണ്ടകൾ താരമായ വിഡിയോകൾക്ക് സോഷ്യൽ മീഡിയകളിൽ വമ്പൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഇത്തരത്തിലൊരു വീഡിയോ ആണ് വീണ്ടും വൈറൽ ആയിരിക്കുന്നത്.ഇത്തവണ അടികൂടലും, കളിയുമൊന്നുമല്ല കുളിയാണ് വൈറൽ ആയിരിക്കുന്നത്.
ചൈനയിലെ ഒരു മൃഗശാലയിലുള്ള പാണ്ട കുഞ്ഞുങ്ങളുടെ കുളിസീൻ ആണ് വൈറലായത്. കളിച്ചുകൊണ്ടിരിക്കുന്ന പാണ്ടകളുടെ കൂട്ടിലേക്ക് ജീവനക്കാരൻ വെള്ളവും ടവ്വലുമായെത്തുന്നു. ജീവനക്കാരനെ കണ്ടപാടെ പാണ്ട കുഞ്ഞുങ്ങൾ ജീവനക്കാരന്റെ പുറകെ കൂടി. ഓരോരുത്തരെയായി ജീവനക്കാരൻ ടവ്വലും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുന്ന സമയത്ത് മറ്റുള്ളവ ജീവനക്കാരെ പുറകിൽ നിന്നും കെട്ടിപ്പിടിക്കുകയും, കുതറി മാറാൻ ശ്രമിക്കുകയും ചെയുന്നതുമാണ് വീഡിയോ.
2018 ൽ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്‌ടിച്ച ഈ വീഡിയോ ബാക് ടു നേച്ചർ എന്ന ട്വിറ്റർ പേജ് ആണ് ഇപ്പോൾ വീണ്ടും പോസ്റ്റ് ചെയ്തിരിക്കുന്നത്. പാണ്ടകളുടെ വീഡിയോയ്ക്ക് ലഭിക്കാറുള്ള വമ്പൻ സ്വീകരണം വീണ്ടും പോസ്റ്റ് ചെയ്ത ഈ വിഡിയോയ്ക്കും ലഭിച്ചു. ഏറ്റവും അധികം പേർക്ക് പാണ്ടകളെ കുളിപ്പിക്കുന്ന ഈ ജോലിക്ക് ആളെ ആവശ്യമുണ്ടോ എന്ന് ചോദിച്ചിരിക്കുകയാണ്. ചൈനക്കാർ കൊന്നുതിന്നാത്ത ഒരേയൊരു മൃഗം ആയിരിക്കും പാണ്ടകൾ എന്നാണ് ചിലർ കുറിച്ചിരിക്കുന്നത്.
Bath time for pandas pic.twitter.com/yj0YVJolyo
— Back To Nature (@backt0nature) June 11, 2020