അഞ്ചൽ: ആട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇടയം രാജു മന്ദിരത്തിൽ (കളീലുവിള) മണിരാജനാണ് (ബാബു - 53) മരിച്ചത്. പൊലിക്കോട് സ്റ്റാൻഡിലെ ആട്ടോ ഡ്രൈവറാണ്. വെള്ളിയാഴ്ച വൈകിട്ട് ആറിന് ശേഷം മണിരാജന്റെ മൊബൈൽ ഫോൺ സ്വിച്ചോഫായിരുന്നു. നാലുമണി മുതൽ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് നടത്തിയ തെരച്ചിലിൽ രാത്രി പത്തോടെ അറയ്ക്കൽ കുറ്ററ ഏലാ റോഡരികിൽ അടുത്തടുത്തുള്ള തെങ്ങിലും കമുകിലുമായി വലിച്ചുകെട്ടിയ പ്ലാസ്റ്റിക് കയറിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സമീപത്തായി ആട്ടോയും ചെരുപ്പുകളും ഉണ്ടായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് അഞ്ചൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. ഫിംഗർപ്രിന്റ്, ഫോറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ഇന്ന് ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. പിതാവ്: പരേതനായ ലക്ഷ്മണൻ. മാതാവ്: സരസ്വതി. സഹോദരങ്ങൾ: സുഷമ, ഉഷ, സുജ.