കുണ്ടറ: കിഴക്കേകല്ലട ഉപ്പൂട് എം.എം ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത മൂന്ന് കുട്ടികൾക്ക് സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ടെലിവിഷൻ വാങ്ങിനൽകി. 2002 എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികളാണ് സഹായവുമായെത്തിയത്.
ഹെഡ്മാസ്റ്റർ തോമസ് സക്കറിയയും പ്രിൻസിപ്പൽ ദിലീപ് കുമാറും ചേർന്ന് ടെലിവിഷൻ ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡന്റ് പ്രദീപ് കുമാർ ടി.വി കുട്ടികളുടെ രക്ഷാകർത്താക്കൾക്ക് കൈമാറി. ജീവനക്കാരായ ആശ, മധു, പൂർവ വിദ്യാർത്ഥികളായ ഋഷി ഗോപാൽ, വിബിൻ, വിനേഷ്, വിമൽ, അച്ചൻകുഞ്ഞു, അഭിലാഷ് കുമാർ എന്നിവർ പങ്കെടുത്തു.