ചാത്തന്നൂർ: പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംസ്കാര ഭവനിൽ സംഘടിപ്പിക്കുന്ന സൗജന്യ ക്ലിനിക്കിലെ 52 രോഗികൾക്ക് സംസ്കാരയുടെ നേതൃത്വത്തിൽ പലവ്യഞ്ജന സാധങ്ങൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. പാലിയേറ്റീവ് ഡോക്ടറും തിരുവനന്തപുരം എസ്.എ.ടിയിലെ റിട്ട. ഡെപ്യൂട്ടി സൂപ്രണ്ടുമായ ഡോ. പുഷ്പലത ബേബി വിതരണോദ്ഘാടനം നിർവഹിച്ചു.
പ്രസിഡന്റ് കെ. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. പ്രവീൺ കുമാർ, ട്രഷറർ എസ്. ശ്രീലാൽ, പാലിയേറ്റീവ് കൺവീനർ ആർ. രാധാകൃഷ്ണൻ, പാലിയേറ്റീവ് നഴ്‌സുമാരായ ഗീത ജെസി എന്നിവർ പങ്കെടുത്തു. കിടപ്പുരോഗികൾക്ക് കിറ്റുകൾ വീടുകളിലെത്തിച്ചു നൽകി.