കൊല്ലം: ബന്ധുവീട്ടിലെത്തി മൂന്ന് വയസുള്ള കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു, പ്രവാസജീവിതം കഴിഞ്ഞുവന്നയാൾ പിടിയിൽ. ചിറ്റുമല സ്വദേശിയായ മധുവിനെയാണ്(56) കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. വിദേശത്ത് ഡ്രൈവർ ആയി ജോലി നോക്കിയ ശേഷം അടുത്തിടെ നാട്ടിലെത്തിയതാണ് ഇയാൾ. കൊട്ടിയം പൊലീസ് പരിധിയിലുള്ള ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്.