ഇന്നലെ ഈടാക്കിയത് 170 രൂപ വരെ
കൊല്ലം: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കോഴിക്ക് ഇന്നലെ 170 രൂപ വരെ ഈടാക്കി. ഇതേ സമയം 127 രൂപ ഈടാക്കിയ വിപണന കേന്ദ്രങ്ങളുമുണ്ട്. ട്രോളിംഗ് നിരോധനം തുടങ്ങിയതിനാൽ വില കുറയാനുള്ള സാദ്ധ്യത വിരളമാണെന്നാണ് വിപണി നൽകുന്ന സൂചന.
കോഴിയിറച്ചിക്ക് ആവശ്യക്കാർ കൂടുതലാണ്. ഇത് മുതലാക്കിയാണ് ഒരു വിഭാഗം കച്ചവടക്കാരും ഇടനിലക്കാരും പെരുംലാഭം കൊയ്യുന്നത്. ജീവനോടെയുള്ള കോഴിയെ തൂക്കുമ്പോൾ ശരാശരി ഒന്നര മുതൽ രണ്ടര കിലോ വരെ ഉണ്ടാകും. ഒന്നര കിലോ തൂക്കമുള്ള കോഴിയുടെ തൂവലും മറ്റും മാറ്റി ഇറച്ചി മാത്രമാക്കുമ്പോൾ ഒരു കിലോയിൽ താഴെ മാത്രമേ തൂക്കമുണ്ടാവുകയുള്ളൂ.
ഒരു കിലോയിൽ താഴെ തൂക്കമുള്ള കോഴി ഇറച്ചിക്കായി മൂന്നൂറിലേറെ രൂപ മുടക്കേണ്ട സ്ഥിതിയാണ് ഉപഭോക്താവിന്. വിപണിയിലെ വില വർദ്ധനവിന്റെ നേട്ടം കർഷകനിലേക്ക് എത്തുന്നില്ലെന്നതും ദൗർഭാഗ്യകരമാണ്. നഷ്ടം സഹിക്കാനാകാതെ ജില്ലയിലെ കർഷകരിൽ പലരും കോഴി വളർത്തലിൽ നിന്ന് പിൻവലിയുകയാണ്.
കോഴി വില: 170 വരെ
കർഷകന് ലഭിക്കുന്നത്: 100 രൂപ