കൊല്ലം: ഓൺലൈൻ പഠനത്തിന് സൗകര്യമൊരുക്കാൻ എല്ലാ കുട്ടികൾക്കും ലാപ്പ്ടോപ്പ് നൽകുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. എ.കെ.എസ്.ടി.യു ജില്ലാ കമ്മിറ്റിയുടെ നവമുന്നേറ്റം കാമ്പയിന്റെ ഭാഗമായി ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത കുട്ടികൾക്ക് പഠനസൗകര്യമൊരുക്കാൻ ജില്ലയിലെ അങ്കണവാടികൾക്കും വായനശാലകൾക്കും ടെലിവിഷൻ നൽകുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ കോവിൽമുക്ക് 49-ാം നമ്പർ അങ്കണവാടിയിൽ നടന്ന ചടങ്ങിൽ എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് എ. അബ്ദുൽ ജലീൽ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാർ, ബോക്ക് പഞ്ചായത്തംഗം ടി. രമണി, സംസ്ഥാന വൈസ് പ്രസിഡന്റ് എൻ. ഗോപാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി കെ.എസ്. ഷിജുകുമാർ, എച്ച്. ഹുസൈൻ, ടി.എം. മജീദ് എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി എസ്. ഹാരീസ് സ്വാഗതവും അങ്കണവാടി ടീച്ചർ ഉഷ നന്ദിയും പറഞ്ഞു.