aneesha-
അനീഷ മകൾ അമീനയുടെ മൃതദേഹം അവസാനമായി കണ്ടപ്പോൾ

അഞ്ചാലുംമൂട്: പ്രാക്കുളം കരുവാവിള വടക്കതിൽ മുഹമ്മദ്‌ കുഞ്ഞ് - അനീഷ ദമ്പതികളുടെ മകൾ അമീനയെ (11) വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയില്ലെന്നും, സ്വാഭാവികമായ തൂങ്ങി മരണമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയാണ് വീട്ടിലെ ഉത്തരത്തിൽ തൂങ്ങിമരിച്ച നിലയിൽ അമീനയെ കണ്ടത്. ആറരയോടെ അമ്മയ്ക്കൊപ്പം മുറ്റത്ത് മരപ്പൊടി വാരിക്കൊണ്ടിരിക്കെ വീട്ടിൽപ്പോയി നിസ്കരിക്കാൻ അമീനയെ പറഞ്ഞയച്ചു. 15 മിനിട്ടിനകം അമ്മ വീട്ടിനകത്തെത്തിയപ്പോഴാണ് അമീന ഉത്തരത്തിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് ഇൻക്വസ്റ്റിലും പാരിപ്പള്ളി മെഡിക്കൽ കോളേജാശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിലും അസ്വാഭാവികത കണ്ടെത്താനായില്ല. മുറിവുകൾ, പിടിവലി നടന്നതിന്റെ പാടുകൾ തുടങ്ങി സംശയിക്കാവുന്ന ഒന്നുമില്ലെന്നാണ് പൊലീസ് പറയുന്നത്. ആത്മഹത്യ ചെയ്യുമ്പോഴുള്ള ലക്ഷണങ്ങൾ മാത്രമാണ് ശരീരത്തിലുണ്ടായിരുന്നത്.

അമീനയുടെ മരണത്തിൽ ബന്ധുക്കളും അയൽവാസികളും സംശയം പ്രകടിപ്പിച്ചതിനാൽ അസ്വാഭാവിക മരണത്തിന് കേസെടുത്തതിന് പിന്നാലെ, അന്വേഷണം തുടരുകയാണ് പൊലീസ്. വീട്ടിൽ നിന്ന് അമീനയുടെ ആത്മഹത്യാക്കുറിപ്പ് ലഭിച്ചിരുന്നു. വീട്ടിലേക്ക് കയറിപ്പോകുന്നതിനു മുമ്പും അമീന ഉത്സാഹവതിയായിരുന്നതാണ് ആത്മഹത്യയല്ലെന്ന സംശയം ജനിപ്പിച്ചത്

കഞ്ചാവ് ഉൾപ്പെടെ ലഹരി ഉപയോഗിക്കുന്നവർ പ്രദേശത്ത് താവളമാക്കിയതും സംശയത്തിന് ഇടയാക്കിയിരുന്നു. വീട്ടിൽ പൊതുദർശനത്തിന് വച്ച മൃതദേഹം കരുവ ജുമാ മസ്ജിദിൽ സംസ്കരിച്ചു. സഹോദരങ്ങൾ: അജ്മൽ, ആസിയ.

ബാ​പ്പ​യെ​ ​ഇ​ഷ്ട​മ​ല്ലെ​ന്ന്
ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ്

കൊ​ല്ലം​:​ ​"​അ​ജ്മ​ലും​ ​അ​ജ്മി​യും​ ​ഉ​മ്മ​ച്ചി​യും​ ​എ​നി​ക്ക് ​ജീ​വ​നാ​ണ്.​ ​ബാ​പ്പ​യെ​ ​ഇ​ഷ്ട​മ​ല്ല​ ​".​ ​ഇ​ങ്ങ​നെ​യാ​ണ് ​അ​മീ​ന​യു​ടെ​ ​ആ​ത്മ​ഹ​ത്യാ​ ​കു​റി​പ്പ്.
അ​ജ്മ​ൽ​ ​ഏ​ഴ് ​വ​യ​സു​ള്ള​ ​സ​ഹോ​ദ​ര​നാ​ണ്.​ ​അ​ജ്മി​ ​ര​ണ്ട് ​വ​യ​സു​ള്ള​ ​സ​ഹോ​ദ​രി​യും.​ ​ആ​ത്മ​ഹ​ത്യാ​ ​കു​റി​പ്പി​ലെ​ ​അ​ക്ഷ​ര​ങ്ങ​ൾ​ ​നോ​ട്ട് ​ബു​ക്കു​ക​ൾ​ ​പ​രി​ശോ​ധി​ച്ച് ​അ​മീ​ന​യു​ടേ​താ​ണെ​ന്ന് ​പ്രാ​ഥ​മി​ക​മാ​യി​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.​ ​പ​ക്ഷെ,​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​തി​ന് ​തൊ​ട്ടു​മു​ൻ​പ് ​എ​ഴു​തി​യ​താ​ണോ,​ ​അ​തോ​ ​നേ​ര​ത്തെ​ ​എ​പ്പോ​ഴെ​ങ്കി​ലും​ ​വാ​പ്പ​യു​മാ​യി​ ​പി​ണ​ങ്ങി​യ​പ്പോ​ൾ​ ​എ​ഴു​തി​യ​താ​ണോ​ ​എ​ന്ന​കാ​ര്യ​ത്തി​ൽ​ ​സം​ശ​യ​മു​ണ്ടെ​ന്ന് ​അ​ഞ്ചാ​ലും​മൂ​ട് ​സി.​ഐ​ ​പ​റ​ഞ്ഞു.​ ​ര​ണ്ട് ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ഏ​ഴു​വ​യ​സു​കാ​ര​ന്റെ​യും​ ​ഉ​മ്മ​യു​ടെ​യും​ ​വാ​പ്പ​യു​ടെ​യും​ ​മൊ​ഴി​ ​പൊ​ലീ​സ് ​ശേ​ഖ​രി​ക്കും.​ ​ത​ന്നേ​ക്കാ​ൾ​ ​ഇ​ള​യ​ ​സ​ഹോ​ദ​ര​ങ്ങ​ളെ​ ​പി​താ​വ് ​സ്നേ​ഹി​ക്കു​ന്നു​വെ​ന്ന​ ​പ​രി​ഭ​വം​ ​അ​മീ​ന​യ്ക്ക് ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന​ ​നി​ഗ​മ​ന​ത്തി​ലാ​ണ് ​പൊ​ലീ​സ്.​ ​പ​ക്ഷെ,​ ​പൂ​ർ​ണ​മാ​യും​ ​സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.

ശേ​ഷി​ക്കു​ന്ന​ ​സം​ശ​യ​ങ്ങൾ
​ ​പ്ര​ദേ​ശ​ത്തെ​ ​ക​ഞ്ചാ​വ് ​മാ​ഫി​യ​ ​സം​ഘ​ങ്ങ​ളെ​ ​പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി​ ​കു​ട്ടി​യു​ടെ​ ​അ​ടു​ത്ത​ ​ബ​ന്ധു​വി​ന്റെ​ ​പ​ര​സ്യ​മാ​യ​ ​വെ​ളി​പ്പെ​ടു​ത്ത​ൽ.
​ ​അ​മ്മ​യു​ടെ​ ​അ​ടു​ത്ത് ​ഉ​ത്സാ​ഹ​വ​തി​യാ​യി​ ​നി​ന്ന​ ​പെ​ൺ​കു​ട്ടി​ ​പെ​ട്ടെ​ന്ന് ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​മോ?