photo
കൊട്ടാരക്കര ഡയറ്റിന് സമീപം ദേശീയപാതയിൽ മരക്കൊമ്പ് ഒടിഞ്ഞുവീണത് ഫയർഫോഴ്സ് നീക്കം ചെയ്യുന്നു

കൊട്ടാരക്കര: കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കൊട്ടാരക്കരയിൽ മരക്കൊമ്പുകൾ ഒടിഞ്ഞുവീണു. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം. കൊട്ടാരക്കര ചന്തമുക്കിനും കച്ചേരിമുക്കിനും ഇടയിൽ ഡയറ്റിന് സമീപത്തായിട്ടാണ് ഡയറ്റ് വളപ്പിലെ മരക്കൊമ്പുകൾ ഒടിഞ്ഞുവീണത്. മൂന്ന് കമ്പുകൾ ഒടിഞ്ഞ് റോഡിലേക്ക് വീണെങ്കിലും വാഹനങ്ങൾ ഇല്ലാത്ത സമയമായതിനാൽ അപകടമൊഴിവായി. കൊട്ടാരക്കര ഫയർഫോഴ്സ് എത്തി കൊമ്പുകൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.