പുനലൂർ : എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുനലൂർ, കരവാളൂർ, ഇടമൺ എന്നീ കേന്ദ്രങ്ങളിൽ നടത്തിയ ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച 3,10370 രൂപയുടെ ഡി.ഡി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാനായി മന്ത്രി കെ. രാജുവിന് കൈമാറി. സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി ഓഫീസിൽ ചേർന്ന യോഗത്തിൽ എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ശ്യാം രാജ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. ആർ. സജിലാൽ, സി.പി.ഐ പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി സി. അജയപ്രസാദ്, സി.പി.ഐ പുനലൂർ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ. രാധാകൃഷ്ണൻ, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം വി.എസ്. പ്രവീൺ കുമാർ, പുനലൂർ മണ്ഡലം കമ്മിറ്റി സെക്രട്ടറി ഐ. മൻസൂർ, സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി.പി. ഉണ്ണിക്കൃഷ്ണൻ, എൻ. കോമളകുമാർ, ജെ. ഡേവിഡ്, കെ. രാജശേഖരൻ, എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ശരത് കുമാർ, എ.ഐ.എസ്.എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി രാഹുൽ രാധാകൃഷ്ണൻ, എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം വൈസ് പ്രസിഡന്റ് രാജ് ലാൽ എന്നിവർ പങ്കെടുത്തു.